വൈദ്യുതി

1. വൈദ്യുതിയുടെ പിതാവ് എന്ന് അറിയപ്പെ ടുന്ന ശാസ്ത്രജ്ഞൻ?
Ans: മൈക്കൽ ഫാരഡേ

2. വൈദ്യുത ചാർജ്ജുകൾക്ക് പോസിറ്റീവ് ചാർജ്ജ്, നെഗറ്റീവ് ചാർജ്ജ് എന്നിങ്ങനെ പേരു നൽകിയ ശാസ്ത്രജ്ഞൻ?
Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

3. ഒരു സെക്കൻഡിൽ പ്രവഹിക്കുന്ന വൈദ്യുതചാർജ്ജുകളുടെ അളവിന്  പറയുന്ന പേര് ?
Ans: വൈദ്യുതപ്രവാഹതീവ്രത

4. വൈദ്യുത പ്രവാഹത്തിന് തടസ്സം സൃഷ്ടി ക്കാനുള്ള ചില വസ്തുക്കളുടെ കഴിവിന് പറയുന്ന പേര് ?
Ans: പ്രതിരോധം (റസിസ്റ്റൻസ്)

5. വൈദ്യുത ചാർജ്ജുകൾ സംഭരിച്ചുവ യ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
Ans: കപ്പാസിറ്റർ

6. ആദ്യമായി മിന്നൽ രക്ഷാചാലകം നിർമ്മിച്ച ശാസ്ത്രജ്ഞൻ?
Ans: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ

7. ഒരു ഹോഴ്സ് പവർ എന്നത് എത്ര വാട്ടിനു തുല്യമാണ് ?
Ans: 746 വാട്ട്

8. സാധാരണ വീട്ടാവശ്യങ്ങൾക്ക് ഇന്ത്യയിൽ സപ്ലെ ചെയ്യുന്ന വൈദ്യുതിയുടെ അള വെത്ര?
Ans: 230 വോൾട്ട്

9. ഇന്ത്യയിൽ സപ്ലെ ചെയ്യുന്ന വൈദ്യുതി യുടെ ആവൃത്തി അഥവാ ഫ്രീക്വൻസി എത്ര?
Ans: 50 ഹെർട്സ്

10. വൈദ്യുത പ്രവാഹ തീവ്രത അളക്കുന്ന തിനുള്ള ഉപകരണം?
Ans: അമീറ്റർ

11. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്നതി നുള്ള ഉപകരണം?
Ans: വോൾട്ട് മീറ്റർ

12. വൈദ്യുതോർജ്ജം അളക്കുന്നതിനുള്ള ഉപകരണം?
Ans: വാട്ട് അവർ മീറ്റർ

13. വൈദ്യുത പവർ അളക്കുന്നതിനുള്ള ഉപകരണം?
Ans: ഡയനാമോ മീറ്റർ

14. ഇലക്ട്രിസിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ച ശാസ്ത്രജ്ഞൻ?
Ans: വില്യം ഗിൽബർട്ട്

15. വൈദ്യുത ചാർജുകളുടെ സാന്നിധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണം?
Ans: ഇലക്ട്രോസ്കോപ്പ്

16. വൈദ്യുതചാർജ്ജിന്റെ യൂണിറ്റ് ?
Ans: കൂളോം

17. വൈദ്യുത പ്രവാഹ തീവതയുടെ യൂണിറ്റ് ?
Ans: ആമ്പിയർ

18. വൈദ്യുത പവറിന്റെ യൂണിറ്റ്?
Ans: വാട്ട്

19. വൈദ്യുതോർജ്ജത്തിന്റെ യൂണിറ്റ്?
Ans: കിലോവാട്ട് അവർ

20. പ്രതിരോധത്തിന്റെ യൂണിറ്റ്?
Ans: ഓം

21. വൈദ്യുതപ്രവാഹത്തിന്റെ സാന്നിദ്ധ്യവും ദിശയും അറിയുന്നതിനുള്ള ഉപകരണം?
Ans: ഗാൽവനോസ്കോപ്പ്

22. ഒരേ ദിശയിൽ മാത്രം പ്രവഹിക്കുന്ന വൈദ്യുതിക്ക് പറയുന്ന പേര് ?
Ans: ഡി. സി അഥവാ നേർധാരാ വൈദ്യുതി

23. തുടർച്ചയായി പോസിറ്റീവ് നെഗറ്റീവ് എന്നിങ്ങനെ ദിശ മാറുന്ന വൈദ്യുതി?
Ans: എ. സി അഥവാ പ്രത്യാവർത്തി ധാരാ വൈദ്യുതി

24. ആദ്യമായി വൈദ്യുത രാസ സെൽ നിർമ്മിച്ച ശാസ്ത്രജ്ഞൻ?
Ans: അലക്സാണ്ട വോൾട്ട

25. ചാർജ്ജ് ചെയ്തുപയോഗിക്കുവാൻ പറ്റാത്ത സെല്ലുകൾക്ക് പറയുന്ന പേര് ?
Ans: പ്രൈമറി സെല്ലുകൾ

26. പ്രൈമറി സെല്ലുകൾക്ക് ഉദാഹരണങ്ങൾ?
Ans: ഡ്രൈസെൽ, ഡാനിയേൽസെൽ, ലെക്സാൻജെ സെൽ

27. പല തവണ ചാർജ്ജ് ചെയ്തുപയോഗിക്കാവുന്ന സെല്ലുകൾക്ക് പറയുന്ന പേര് ?
Ans: സെക്കൻഡറി സെൽ

28. സെക്കൻഡറി സെല്ലുകൾക്ക് ഉദാഹരണ ങ്ങൾ?
Ans: സ്റ്റോറേജ് ബാറ്ററി, ലിഥിയം അയോൺ ബാറ്ററി, നിക്കൽ കാഡ്മിയം സെൽ, ആൽക്കലൈൻ സെൽ

29. ഒരു സർക്യൂട്ടിലെ അമിതമായ വൈദ്യുത പ്രവാഹത്തെ തടയാൻ ഉപയോഗിക്കുന്ന സംവിധാനം?
Ans: ഫ്യൂസ് വയർ

30. N ടൈപ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മൂലകങ്ങള്‍?
Ans: ആർസെനിക് ആന്‍റി മണി

31. സുഷിരങ്ങളുടെ(holes) സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാകുന്ന അര്‍ധചാലകങ്ങൾ?
Ans: P ടൈപ്പ് അർധചാലകങ്ങൾ

32. P ടൈപ്പ് അർധചാലകമുണ്ടാക്കുമ്പോൾ ഡോപ്പിങ്ങിനായി ഉപയോഗിക്കുന്ന മുലകങ്ങൾ?
Ans: ബോഗോൺ, ഗാലീയം

33. N ടൈപ്പ് അർധചാലകത്തിലെ ഊർജ വാഹകർ?
Ans: സ്വതന്ത്ര ഇലക്ട്രോണുകൾ

34. P ടൈപ്പ് അർധചാലകത്തിലെ ഊർജജ വാഹകർ?
Ans: സുഷിരങ്ങൾ

35. ലോജിക് ഗേറ്റുകൾ ഉപയോഗിച്ചു പ്രവർത്തിക്കുന്ന വൈദ്യുത സർക്യൂട്ടുകൾ?
Ans: ഡിജിറ്റൽ സർക്യൂട്ട്

36. ദ്രാവക ക്രിസ്റ്റലുകൾ ഉപയോഗിച്ചുള്ള ഡിപ്ലേ ടെക്നോളജി?
Ans: LCD (ലിക്വിഡ് ക്രിസ്റ്റൽ ഡിസ്പ്ലേ)

37. ഇലക്ട്രോണിക്സിന്റെ അത്ഭുതശിശു?
Ans: ട്രാൻസിസ്റ്റർ

38. ട്രാൻസിസ്റ്റർ നിർമ്മിക്കുവാൻ ഉപയോഗി ക്കുന്ന മൂലകങ്ങൾ?
Ans: സിലിക്കൺ, ജർമ്മേനിയം

39. ഐ.സി ചിപ്പ് നിർമ്മാണത്തിന് ഉപയോഗി ക്കുന്ന മൂലകങ്ങൾ?
Ans: സിലിക്കൺ, ജർമ്മനിയം

40. വൈദ്യുത പ്രവാഹമുള്ള ഒരു ചാലകത്തിന് ചുറ്റും കാന്തികമണ്ഡലം സംജാതമാകുന്നുവെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans: ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ്

41. ഒരു കാന്തത്തിന് ചുറ്റുമുള്ള എല്ലാ ബല രേഖകൾക്കും കൂടി പൊതുവേ പറയുന്ന പേര് ?
Ans: കാന്തിക ഫ്ളക്സ്

42. കാന്തസ്വഭാവത്തിനടിസ്ഥാനമായത് ?
Ans: കാന്തിക ഫ്ളക്സ്

43. വൈദ്യുതകാന്തിക പ്രേരണത്തിലൂടെ ഉണ്ടാകുന്ന വൈദ്യുതിക്ക് പറയുന്ന പേര് ?
Ans: പ്രരിത വൈദ്യുതി

44. പരസ്പരം ആകർഷിക്കുവാനുള്ള വസ്തുക്കളുടെ കഴിവ് ?
Ans: കാന്തികത്വം

45. കാന്തികത്വം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ?
Ans: കാന്തികധ്രുവങ്ങളിൽ

46. ഒരു ബാർ മാഗ്നറ്റിന്റെ കേന്ദ്രത്തിലെ കാന്തികത്വം?
Ans: പൂജ്യം

47. വൈദ്യുതകാന്തം നിർമ്മിക്കുവാൻ ഉപയേഗിക്കുന്ന വസ്തു?
Ans: പച്ചിരുമ്പ്

48. സ്ഥിരം കാന്തം നിർമ്മിക്കുവാൻ ഉപയോഗിക്കുന്ന വസ്തു?
Ans: അൽനിക്കോ