പൊതു വിവരങ്ങള്‍

1. കോശത്തെക്കുറിച്ചുള്ള പഠനം?
Ans : സൈറ്റോളജി

2. കലകളെക്കുറിച്ചുള്ള പഠനം?
Ans : ഹിസ്റ്റോളജി

3. കോശമർമ്മം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
Ans : റോബർട്ട് ബ്രൗൺ

4. കോശഭിത്തി നിർമ്മിക്കപ്പെട്ടിരിക്കുന്ന പദാർത്ഥം?
Ans : സെല്ലുലോസ്

5. സസ്യശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ?
Ans : എം.ജെ.ഷ്ളീഡൻ

6. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ?
Ans : തിയോഡർ ഷ്യാൻ

7. ജീവന്റെ അടിസ്ഥാനഘടകം എന്നറിയപ്പെടുന്നത് ?
Ans : പ്രോട്ടോപ്ലാസം

8. ഓക്സിജനെയും പോഷകഘടകങ്ങളെയും ഊർജ്ജമാക്കി മാറ്റുന്ന കോശാംശം?
Ans : മൈറ്റോ കോൺട്രിയ

9. സ്വന്തം കോശത്തിനുള്ളിലെ മറ്റു കോശാംഗങ്ങളെ ദഹിപ്പിക്കാൻ കഴിവുള്ള കോശഘടകം?
Ans : ലൈസോസോം

10. കോശത്തിൽ മാംസ്യസംശ്ലേഷണം നടക്കുന്ന ഭാഗം?
Ans : റൈബോസോം

11. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം?
Ans : ത്വക്ക്

12. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
Ans : കരൾ

13. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ - അവയവം?
Ans : പീനിയൽ ഗ്രന്ഥി

14. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
Ans : കരൾ

15. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം?
Ans : അണ്ഡം

16. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം?
Ans : പുംബീജം

17. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ - പേശി?
Ans : ഗ്ലുട്ടസ് മാക്സിമസ്

18. ശരീരത്തിലെ ഏറ്റവും ബലിഷ്ഠമായ പേശി?
Ans : ഗർഭാശയ പേശി

19. ശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പ് ?
Ans : സയാറ്റിക് ഞരമ്പ്

20. ശരീരത്തിലെ ഏറ്റവും ചെറിയ പേശി?
Ans : സ്റ്റേപിഡിയസ്

21. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശങ്ങൾ?
Ans : അരുണരക്താണുക്കൾ

22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം?
Ans : ത്വക്ക്

23. ശരീരത്തിലെ ഏറ്റവും വലിയ അവയവം?
Ans : ത്വക്ക്

24. മനുഷ്യ ശരീരത്തിലെ താപനില സ്ഥിരമായി നില നിർത്തുന്ന അവയവം?
Ans : ത്വക്ക്

25. ത്വക്കിലെ ഏറ്റവും കട്ടികുറഞ്ഞ പാളി?
Ans : അധിചർമ്മം

26. ത്വക്കിന് നിറം നൽകുന്ന വർണ്ണവസ്തു?
Ans : മെലാനിൻ

27. അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ശരീ രത്തെ സംരക്ഷിക്കുന്നത് ?
Ans : മെലാനിൻ

28. മെലാനിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?
Ans : ആൽബിനിസം

29. ത്വക്കിന്റെ മേൽപാളിയായ അധിചർമ്മം ഉരുണ്ടുകൂടി ഉണ്ടാകുന്ന ചെറിയ മുഴ കൾ?
Ans : അരിമ്പാറ

30. അരിമ്പാറയ്ക്കു കാരണമായ സൂക്ഷ്മാണു?
Ans : വൈറസ്

31. ത്വക്കിന്റെ മേൽപാളിയായ അധിചർമ്മ ത്തിന്റെ മേൽപാട അടർന്നു വീഴുന്ന രോഗം?
Ans : സോറിയാസിസ്

32. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?
Ans : സീബം

33. വ്യത്യസ്ത രുചികൾ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?
Ans : സ്വാദുമുകുളങ്ങൾ

34. മധുരത്തിന് കാരണമാകുന്ന സ്വാദു മുകുളങ്ങൾ കാണപ്പെടുന്ന നാവിന്റെ ഭാഗം?
Ans : നാവിന്റെ മുൻഭാഗം ൽ

35. പുളിക്കും എരിവിനും കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് ?
Ans : നാവിന്റെ ഇരുവശങ്ങളിൽ

36. കയ്പ്പിന് കാരണമാകുന്ന സ്വാദുമുകുളങ്ങൾ കാണപ്പെടുന്നത് ?
Ans : നാവിന്റെ ഉൾവശത്ത്

37. നാക്കിന്റെ ചലനവുമായി ബന്ധപ്പെട്ട നാഡി?
Ans : ഹൈപ്പോ ഗ്ലോസൽ നാഡി

38. ഗന്ധം തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ?
Ans : അനോസ്മിയ

39. ഗന്ധഗ്രഹണവുമായി ബന്ധപ്പെട്ട നാഡി?
Ans : ഓൾഫാക്ടറി നെർവ്

40. മൂക്കിൽ നിന്നുള്ള രക്തസ്രാവം അറിയ പ്പെടുന്നത്?
Ans : എപിസ്റ്റാക്സിസ്