1.
ഇന്ത്യന്‍ ഭരണഘടന 1949 നവംബര്‍ 26ന് ഔപചാരികമായി അംഗീകരിച്ചു.
2.1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്‌ളിക്കായതോടെ നമ്മുടെ ഭരണഘടന പ്രാബല്യത്തില്‍
വന്നു.
3.
ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ ഭരണഘടനയാണ്
ഭാരതത്തിനുള്ളത്.
4.
ഡോ. ഭീമറാവു റാംജി അംബേദ്കറാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി
എന്നറിയപ്പെടുന്നത്
5.
ഫെഡറല്‍ പാര്‍ലമെന്ററി ഭരണസംവിധാനമുള്ള പരമാധികാര സോഷ്യലിസ്റ്റ് മതേതര
ജനാധിപത്യ റിപ്പബ്ലിക്കാണ് ഇന്ത്യ.
6.
ഇന്ത്യന്‍ ഭരണഘടന ഫെഡറല്‍ സമ്പ്രദായത്തോട് ആഭിമുഖ്യം പ്രകടിക്കുന്നുവെങ്കിലും
അടിയന്തരാവസ്ഥാഘട്ടങ്ങളിലുള്ള കേന്ദ്രീകൃത സ്വഭാവം
കണക്കിലെടുത്ത് ഇന്ത്യന്‍ ഭരണഘടനയെ 'ക്വാസിഫെഡറല്' എന്ന്
പറയാറുണ്ട്.
7.
ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് മറ്റൊരു സവിശേഷത.
8.
ഭരണഘടനയുടെ ആമുഖത്തില്‍ 'സോഷ്യലിസം, മതേതരത്വം' എന്നീ ആശയങ്ങള്‍
ഉള്‍ക്കൊള്ളിച്ചത് 1976ലെ 42ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.
9.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ഒരിക്കല്‍ മാത്രമാണ് ഭേദഗതി ചെയ്തിട്ടുള്ളത്.
10.
ഇന്ത്യന്‍ ഭരണഘടനയ്ക്ക് 24 ഭാഗങ്ങളും 440 ലേറെ അനുച്ഛേദങ്ങളും 12 പട്ടികകളുണ്ട്.
11.
18 വയസ്സ് തികഞ്ഞവര്‍ക്ക് സമ്മതിദാനാവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്നു.
12.
ആമുഖം (Preamble) ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രത്യേകതയാണ്.
ഭരണഘടനയുടെ ലക്ഷ്യങ്ങളും സ്വഭാവവും ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
13.
ആറ് മൗലികാവകാശങ്ങള്‍ ഭരണഘടന ഇന്ത്യന്‍ പൗരാര്‍ക്ക് ഉറപ്പ് നല്‍കുന്നു.
14.
രാഷ്ട്ര നിര്‍ദ്ദേശക തത്വങ്ങള്‍ (Directive Principles of
State Policy) ഇന്ത്യന്‍ ഭരണഘടനയെ
വേറിട്ടതാക്കുന്നു.
15.
മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍ക്ക് ഐറിഷ് ഭരണഘടനയോട് കടപ്പെട്ടിരിക്കുന്നു.
16.
1976ലെ 42ാം ഭരണഘടനാ ഭേദഗതിയുടെ ഭാഗമായി 'മൗലിക കര്‍ത്തവ്യ
ങ്ങള്‍' ഉള്‍ക്കൊള്ളുന്ന
ഒരു പുതിയ ഭാഗം (IV-A) ഭരണഘടനയില്‍
ഉള്‍െടുത്തി.
സ്വരന്‍ സിങ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ്
മൗലിക
കര്‍ത്തവ്യങ്ങള്‍ ഉള്‍െടുത്തിയത്.
17.
മുന്‍ സോവിയറ്റ് ഭരണഘടനയില്‍ നിന്നാണ് മൗലിക കര്‍ത്തവ്യങ്ങള്‍ ഇന്ത്യന്‍
ഭരണഘടന കടമെടുത്തിരിക്കുന്നത്.
18. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വരുമ്പോള്‍
395 ആര്‍ട്ടിക്കിളുകളാണ്
ഉണ്ടായിരുന്നത്.
എന്നാല്‍ നിലവില്‍ 444 ആര്‍ട്ടിക്കിളുകള്‍ ഇന്ത്യന്‍
ഭരണഘടനയിലുണ്ട്.
19.
പാര്‍ലമെന്ററി വ്യവസ്ഥ, ഏക പൗരത്വം എന്നിവ ബ്രിട്ടണില്‍
നിന്നും കടംകൊണ്ടതാണ്
(നിയമനിര്‍മ്മാണം, നിയമവാഴ്ച).
20.
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങള്‍,
ഇംപീച്ച്‌മെന്‍റ് സമ്പ്രദായം മുതലായ ആശയങ്ങള്‍ക്ക് നാം അമേരിക്കന്‍ ഭരണഘടനയോട്
കടട്ടെിരിക്കുന്നു.
21.
ഭരണഘടനാഭേദഗതി ചെയ്യല്‍ ദക്ഷിണാഫ്രിക്കന്‍ ഭരണഘടനയില്‍
നിന്നെടുത്തതാണ്.
22.
യൂണിയന്‍ ലിസ്റ്റിനും സ്റ്റേറ്റ് ലിസ്റ്റിനും കനേഡിയന്‍ ഭരണഘടനയോടും
പൊതുലിസ്റ്റ് സമ്പ്രദായത്തിന് (Concurrent
list) ആസ്‌ട്രേലിയയോടും കടപ്പാടുണ്ട്.
23.
ഇന്ത്യന്‍ ഭരണഘടനയെ രൂപപ്പെടുത്തുന്നതില്‍ ഏറ്റവും സ്വാധീനം ചെലുത്തിയത്
1935ലെ ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഘടനാ നിയമമാണ്.