SNDP

  • ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം എന്നതിന്റെ ചുരുക്കെഴുത്താണ്‌ എസ്.എൻ.ഡി.പി. യോഗം.
  • ശ്രീനാരായണ ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കുക, ഈഴവർ, തീയർ തുടങ്ങിയ അവശ സമുദായങ്ങളെ സാമൂ‍ഹികവും ആത്മീയവുമായ പുരോഗതിയിലേക്ക് നയിക്കുക, സന്യാസമഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക, തുടങ്ങിയവയായിരുന്നു യോഗത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ
  • കേരളത്തിന്റെ നവോത്ഥാനത്തിൽ പ്രധാന പങ്ക് വഹിച്ച ശ്രീനാരാ‍യണ ധർമ്മ പരിപാലന യോഗം 1903 മെയ് 15-നു കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു.
  • ശ്രീനാരായണഗുരു യോഗത്തിന്റെ ആദ്യ അദ്ധ്യക്ഷനും കുമാരനാശാൻ ആദ്യ സെക്രട്ടറിയും ആയിരുന്നു.
  • യോഗ രൂപീകരണത്തിന് സുപ്രധാന പങ്കു വഹിച്ചത് : ഡോ പല്‍പ്പു 
  • SNDP യുടെ മുൻഗാമി - വാവൂട്ടു യോഗം
             ശ്രീനാരായണഗുരുവിനു വേണ്ടി കുമാരനാശാൻ പേരുവച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ നാനാഭാഗത്തുനിന്നും എത്തിയ കുറേ ഈഴവപ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിൽ യോഗം ചേർന്നു. നാരായണഗുരു ആദ്യം പ്രതിഷ്ഠിച്ച അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ചു നടന്നിരുന്ന “വാവൂട്ട് യോഗം” കേരളത്തിലാകെ പ്രവർത്തിക്കുന്ന ശ്രീനാ‍രായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ അന്നവർ തീരുമാനിച്ചതിന്റെ ഫലമായാണ് യോഗം സ്ഥാപിച്ചത്.
  • യോഗത്തിന്‍റെ മുഖപത്രം  : വിവേകോദയം എന്ന ദ്വൈമാസിക (1904 ല്‍ പ്രസിദ്ധീകരിച്ചു )
  • വിവേകോദയം പത്രത്തിന്റെ പത്രാധിപര്‍ : കുമാരനാശാന്‍ 
  • SNDP യുടെ രൂപീകരണത്തിന് കാരണമായ യോഗം - അരുവിപ്പുറം ക്ഷേത്രയോഗം
  • SNDP യുടെ ആജീവനാന്ത അധ്യക്ഷൻ - ശ്രീ നാരായണ ഗുരു
  • SNDP യുടെ പ്രഥമ വാര്‍ഷിക സമ്മേളനം നടന്നതെവിടെ  : അരുവിപ്പുറം 
  • SNDP യോഗത്തിന്‍റെ ആസ്ഥാനം : കൊല്ലം 
  • യോഗത്തിന്‍റെ ഇപ്പോഴത്തെ മുഖപത്രം : യോഗനാദം 
  • ശിവഗിരിയുടെ പഴയ പേര്  : വര്‍ക്കലകുന്നു ( ഗുരുവാണ് ഈ പേര് നല്‍കിയത് )