Set 5

1 . സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ?
Ans : രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി)

2 . ജനഗണമന ദേശിയ ഗാനം)ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
Ans : കൽക്കട്ട സമ്മേളനം (1911)

3 . ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : റീത്ത ഫാരിയ

4 . ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം?
Ans : ഗുജറാത്ത്

5 . ഇന്ത്യയിലെ ആദ്യത്തെ കൽക്കരി ഖനി?
Ans : റാണി ഗഞ്ച്

6 . കുള്ളൻമാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Ans : ആന്ധ്രാപ്രദേശ്

7 . ഇന്ത്യയിലെ ആദ്യ കളർ ചിത്രം.?
Ans : കിസാൻ കന്യ.

8 . പഞ്ചായത്തീരാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ സംസ്ഥാനം?
Ans : രാജസ്ഥാൻ (1959; നാഗൂർ ജില്ല)

9 . സൈബർ പോസ്റ്റാഫീസ് നിലവിൽ വന്ന ആദ്യ സംസ്ഥാനം?
Ans : തമിഴ്നാട്

10 . ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ റെയിൽവേ നിലവിൽ വന്ന നഗരം?
Ans : കൊൽക്കത്ത

11 . ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യാക്കാരി?
Ans : ആരതി സാഹ

12 . പാർലമെന്റിലെ ഏതെങ്കിലുമൊരു സഭയിൽ അംഗമാകാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Ans : നരസിംഹറാവു

13 . ഭാരത രത്ന നേടിയ ആദ്യ വനിത?
Ans : ഇന്ദിരാ ഗാന്ധി

14 . നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം?
Ans : തമിഴ്നാട്

15 . ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം?
Ans : ചമ്പാരൻ (1917)

16 . ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?
Ans : കർണ്ണം മല്ലേശ്വരി

17 . എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
Ans : ഹരിയാന

18 . രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ വനിത?
Ans : രുക്മിണീ ദേവി അരുൺഡേൽ (1952)

19 . പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ?
Ans : രാജാ ഹരിശ്ചന്ദ്ര.

20 . ഇന്ത്യയിലെ ആദ്യ ആധാർ ഗ്രാമം?
Ans : തെംപ്ലി (മഹാരാഷ്ട്ര)

21 . ആദ്യ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?
Ans : പ്രേം മാത്തൂർ

22 . ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
Ans : ആൻന്ധ്രപ്രദേശ്

23 . ന്യൂനപക്ഷ സർക്കാരിന്‍റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Ans : ചരണ്സിങ്

24 . സി.ആർ.പി.എഫിന്‍റെ ആദ്യ വനിത ബറ്റാലിയൻ?
Ans : 88 മഹിളാ ബറ്റാലിയൻ

25 . ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം?
Ans : സിക്കിം

26 . ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?
Ans : മീരാ കുമാർ

27 . എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം?
Ans : ഹരിയാന

28 . സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യക്കാരൻ?
Ans : മഹാത്മാ ഗാന്ധിജി (1948 aug 15)

29 . പിന്നോക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
Ans : ഡോ.മൻമോഹൻ സിങ്

30 . ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത?
Ans : ആരതി പ്രധാൻ

31 . ഇന്ത്യയുടെ ആദ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹം?
Ans : ആപ്പിൾ (1981 ജൂൺ 19)

32 . ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?
Ans : ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)

33 . ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?
Ans : അരുന്ധതി റോയ്

34 . ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ?
Ans : കിരൺ ബേദി

35 . ഇന്ത്യയിലെ ആദ്യ വനിത ലജിസ്ലേറ്റർ?
Ans : മുത്തുലക്ഷ്മി റെഡ്ഡി

36 . ഇന്ത്യയിലെ ആദ്യ ദേശീയോദ്യാനമായ ജിം കോർബറ്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Ans : ഉത്തരാഖണ്ഡ്

37 . ഇന്ത്യയിൽ ആദ്യമായി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് വേദിയായ നഗരം?
Ans : മുംബൈ (1952)

38 . ഇന്ത്യയുടെ ആദ്യത്തെ ഭൗമ നീരിഷണ ഉപഗ്രഹം?
Ans : ഭാസ്കര 11

39 . ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ?
Ans : എസ്.എൽ.വി- 3

40 . ഇന്ത്യയിലെ ആദ്യ 70 mm ചിത്രം?
Ans : എ റൗണ്ട് ദി വേൾഡ്

41 . ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോഗ്രാമർ?
Ans : അഡാ ലാലേസ്

42 . ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം?
Ans : സിക്കീം (2016 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു)

43 . ലോക്സഭയിലെ ആദ്യത്തെ വനിതാ പ്രതിപക്ഷ നേതാവ്?
Ans : സോണിയ ഗാന്ധി

44 . INC (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) യുടെ ആദ്യ വനിതാ പ്രസിഡന്‍റ്?
Ans : ആനി ബസന്‍റ്

45 . തമിഴ്നാട്ടിൽ ഗവർണ്ണറായ ആദ്യ മലയാളി വനിത?
Ans : ഫാത്തിമാ ബീവി

46 . എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ?
Ans : അമർത്യസെൻ

47 . ആദ്യ റയില്‍വേസ്റ്റേഷൻ മാസ്റ്ററായ വനിത?
Ans : റിങ്കു സിൻഹ റോയ്

48 . SAARC സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
Ans : ബാംഗലുരു

49 . ഇന്ത്യയിലെ ആദ്യത്തെ സുപ്രീംകോർട്ട് ചീഫ് ജസ്റ്റിസ്?
Ans : ഹരിലാൽ ജെ കനിയ

50 . ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Ans : ശിവസമുദ്രം; 1902

51 . ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്?
Ans : സിന്ധ് ഡാക് (1852)

52 . ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?
Ans : ഫിറോസ് ഷാ തുഗ്ലക്ക്

53 . ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌.?
Ans : 1896 ൽ ; വാട്സൺ ഹോട്ടൽ ; മുംബൈ.

54 . ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
Ans : എബ്രഹാം ലിങ്കൺ

55 . ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം?
Ans : ചണ്ഡിഗഢ്

56 . വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans : മദർതെരേസ (അമേരിക്ക )

57 . ഇന്ത്യൻ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം?
Ans : പുരാനകില

58 . രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത?
Ans : വയലറ്റ് ആൽവ

59 . ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത?
Ans : ലീലാ സേഥ്

60 . ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?
Ans : മദർ ഇന്ത്യ

61 . തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
Ans : മീരാഭായ്

62 . ഗാന്ധിജി പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
Ans : കൽക്കട്ട സമ്മേളനം (1901)

63 . വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി?
Ans : സുസ്മിത സെൻ

64 . ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം ആദ്യമായി പൊട്ടി പുറപ്പെട്ടത്‌ എവിടെ നിന്നുമാണ്?
Ans : മീററ്റ്

65 . ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി സ്ഥാപിക്കപ്പെട്ടത്?
Ans : ത്രിപുര