മൂലകങ്ങള്‍ (Elements)

1. ഏറ്റവും ചെറിയ ആറ്റം?
Ans: ഹീലിയം

2. ഏറ്റവും വലിയ ആറ്റം?
Ans: ഫ്രാൻസിയം

3. ഏറ്റവും കൂടുതൽ സംയുക്തങ്ങൾ ഉണ്ടാ ക്കുന്ന മൂലകങ്ങൾ?
Ans: കാർബൺ, ഹൈഡ്രജൻ

4. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം?
Ans: ടിൻ

5. ഏറ്റവും കുറവ് ഐസോടോപ്പുകൾ ഉള്ള മൂലകം?
Ans: ഹൈഡ്രജൻ

6. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മൂലകത്തിന്റെ ആറ്റങ്ങൾ അറിയപ്പെടുന്നത് ?
Ans: ഐസോടോപ്പുകൾ

7. ഒരേ മാസ് നമ്പരും വ്യത്യസ്ത അറ്റോമിക് നമ്പറും ഉള്ള വ്യത്യസ്തമൂലകങ്ങളുടെ ആറ്റങ്ങൾ അറിയപ്പെടുന്നത്?
Ans: ഐസോബാർ

8. തുല്യഎണ്ണം ന്യൂട്രോണുകളും വ്യത്യസ്ത എണ്ണം പ്രോട്ടോണുകളും ഉള്ള ആറ്റങ്ങൾ അറിയപ്പെടുന്നത് ?
Ans: ഐസോടോൺ

9. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയും ഉള്ള സംയുക്തങ്ങൾ അറിയപ്പെടുന്നത് ?
Ans: ഐസോമറുകൾ

10. ഇലക്ട്രോൺ വിട്ടുകൊടുത്ത് പോസിറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാ നുള്ള മൂലകത്തിന്റെ കഴിവ് ?
Ans: ഇലക്ട്രോപോസിറ്റിവിറ്റി

11. ഇലക്ട്രോണുകളെ ആകർഷിച്ച് നെഗറ്റീവ് ചാർജ്ജുള്ള അയോണുകളായി മാറാനുള്ള മൂലകത്തിന്‍റെ കഴിവ് ?
Ans: ഇലക്ട്രോനെഗറ്റിവിറ്റി

12. ഇലക്ട്രോൺ സ്വീകരിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത് ?
Ans: നിരോക്സീകരണം

13. ഇലക്ട്രോൺ വിട്ടുകൊടുക്കുന്ന പ്രവർത്തനം?
Ans: ഓക്സീകരണം

14. മൂലകങ്ങളുടെ ഇലക്ട്രോനെഗറ്റീവ് സ്വഭാവം താരതമ്യപ്പെടുത്താൻ സഹായിക്കുന്ന സ്കെയിൽ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞൻ?
Ans: ലിനസ് പോളിങ്

15. നിരോക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് ?
Ans: കാഥോഡ്

16. ഓക്സീകരണം സംഭവിക്കുന്ന ഇലക്ട്രോഡ് ?
Ans: ആനോഡ്

17. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: ഓക്സിജൻ

18. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans: ഓക്സിജൻ

19. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മുലകം?
Ans: ഹൈഡ്രജൻ

20. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുത ലുള്ള മൂലകം?
Ans: നൈട്രജൻ

21. സൂര്യനിൽ ഏറ്റവും അധികം കാണപ്പെ ടുന്ന മൂലകം?
Ans: ഹൈഡ്രജൻ

22. ഇലക്ടോപോസിറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
Ans: ലിഥിയം

23. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം?
Ans: ഫ്ളൂറിൻ

24. ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കുറഞ്ഞ മുലകങ്ങൾ?
Ans: ഫ്രാൻസിയം, സീസിയം

25. റേഡിയോ ആക്ടീവ് ദ്രാവകമൂലകം?
Ans: ഫ്രാൻസിയം

26. റേഡിയോ ആക്ടീവ് വാതക മൂലകം?
Ans: റഡോൺ

27. ക്രിയാശീലത ഏറ്റവും കൂടിയ മൂലകം?
Ans: ഫ്ളൂറിൻ

28. സ്ഥിരത ഏറ്റവും കൂടിയ മൂലകം?
Ans: ലെഡ്