മസ്തിഷ്കം

1. മദ്യലഹരി ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: സെറിബെല്ലം

2. ശരീരത്തിന്റെ ബാലൻസ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
Ans: സെറിബെല്ലം

3. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: തലാമസ്

4. വിശപ്പും ദാഹവും നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
Ans: ഹൈപ്പോതലാമസ്

5. ലിറ്റിൽ ബ്രെയ്ൻ എന്നറിയപ്പെടുന്നത് ?
Ans: സെറിബെല്ലം

6. പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിച്ച് ശരീരത്തിന്റെ തുലനനില പാലിക്കാൻ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: സെറിബെല്ലം

7. ഉറക്കത്തെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന തലച്ചോറിന്റെ ഭാഗം?
Ans: ഹൈപ്പോതലാമസ്

8. ഐശ്ചിക പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം?
Ans: സെറിബ്രം

9. അനശ്ചിക പ്രവർത്തനങ്ങളുടെ നിയന്ത്രണകേന്ദ്രം?
Ans: മെഡുല്ല ഒബ്ലാംഗേറ്റ

10. ജ്ഞാനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: സെറിബ്രം

11. ഹൃദയസ്പന്ദനം, ശ്വസനം, രക്തകുഴലുക ളുടെ സങ്കോചം, എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
Ans: മെഡുല്ല ഒബ്ലാംഗേറ്റ

12. ഛർദ്ദി, തുമ്മൽ, ചുമ എന്നീ പ്രവർത്തന ങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗം?
Ans: മെഡുല്ല ഒബ്ലാംഗേറ്റ

13. ശരീരോഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?
Ans: ഹൈപ്പോതലാമസ്

14. വിശപ്പ്, ദാഹം, ലൈംഗീകാസക്തി എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗം?
Ans: ഹൈപ്പോതലാമസ്

15. മസ്തിഷ്കത്തിലേക്ക് രക്തം വിതരണം ചെയ്യുന്ന ധമനികളിൽ രക്തം കട്ട പിടിക്കുന്നതുമൂലം അതിലൂടെ രക്തപ്രവാഹം തടസ്സപ്പെടുന്ന അവസ്ഥ?
Ans: സെറിബ്രൽ ത്രോംബോസിസ്

16. മസ്തിഷ്കത്തിലേക്കുള്ള ഏതെങ്കിലും രക്ത കുഴലുകൾ പൊട്ടുന്നതിന്റെ ഫലമായുണ്ടാ കുന്ന രക്തപ്രവാഹം?
Ans: സെറിബ്രൽ ഹെമറേജ്

17. മസ്തിഷ്കത്തിലെ സ്ത്രപാളിയായ മെനിൻജസിനുണ്ടാകുന്ന അണുബാധ?
Ans: മെനിൻജൈറ്റിസ്

18. റിഫ്ളക്സ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് ?
Ans: സുഷുമ്

19. സുഷുമ്നയുമായി യോജിച്ചിരിക്കുന്ന മസ്തിഷ്കഭാഗം?
Ans: മെഡുല്ല ഒബ്ലാംഗേറ്റ

20. ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യു ന്നത് ?
Ans: നാഡീവ്യവസ്ഥ

21. നാഡീവ്യവസ്ഥയുടെ അടിസ്ഥാനഘടകം?
Ans: ന്യൂറോൺ

22. ന്യൂറോണിൽ നിന്ന് ആവേഗങ്ങളെ വഹിച്ചു കൊണ്ട് പോകുന്നത് ?
Ans: ആക്സോൺ

23. ആകസോണിന്റെ ആവരണം?
Ans: മയലിൻ ഉറ

24. മനുഷ്യശരീരത്തിലെ ഏറ്റവും നീളം കുടിയ നാഡി?
Ans: സയാറ്റിക് നാഡി

25. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ശിരോനാഡി?
Ans: വാഗസ് നാഡി

26. സെറിബ്രൽ കോർട്ടക്സിൽ നിന്ന് ആവേ ഗങ്ങളുമായി ബന്ധപ്പെട്ട് താളം തെറ്റിയതും അമിതവുമായ വൈദ്യുതചാർജ്ജ് ഉണ്ടാകുന്നതാണ് ?
Ans: അപസ്മാരം (എപിലെപ്സി)

27. തലച്ചോറിലെ ന്യൂറോണുകളുടെ ക്രമാതീതമായ നാശമോ ജനിതക തകരാറോ മൂലം ഉണ്ടാകുന്ന അസാധാരണമായ ഓർമ്മക്കുറവ് ?
Ans: അൾഷിമേഴ്സ്

28. ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതുമൂലം പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥ?
Ans: ചാക്കിൽക്ക് രോഗം