തിരുവനന്തപുരം



1 . കേരളത്തിലെ ഏറ്റവും വലിയ ചില്‍ട്രന്‍സ്‌ പാര്‍ക്ക്
Ans: തിരുവനന്തപുരം ജില്ലയിലെ ആക്കുളം

2 . തിരുവന്തപുരത്തിന്‍റെ ഹൃദയം എന്നു അറിയപ്പെടുന്നത്
Ans: പൂജപ്പുര 

3 . കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ആസ്ഥാനം
 Ans: തിരുവനന്തപുരം

4 . കേരളത്തിലെ ഏറ്റവും തെക്കുള്ള നിയമസഭാ മണ്ഡലം
Ans: പാറശ്ശാല (തിരുവനന്തപുരം ജില്ല)

5 . കേരളത്തിലെ ഏറ്റവും വലിയ ജയില്‍ തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്

6 . പി റ്റി ഉഷ കോച്ചിങ് സെന്‍റര്‍ സ്ഥിതിചെയ്യുന്നത്
Ans: തിരുവനന്തപുരം

7 . ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നത്
Ans: വിളപ്പില്ശാല

8 . കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള താലൂക്ക് 
Ans: നെയ്യാറ്റിന്‍ കര

9 . കേരളത്തിലെ ആദ്യത്തെ അക്വാറ്റിക് സമുച്ചയം
Ans: തിരുവനന്തപുരം ജില്ലയിലെ പിരപ്പന്‍ കോട്

10 . ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതി ചെയ്യുന്നത്
Ans: തിരുവനന്തപുരം ജില്ലയിലെ പാലോട് 

11 . കേരള സാഹിത്യ അക്കാദമിയുടെ ആദ്യ ആസ്ഥാനം തിരുവനന്തപുരം ആയിരുന്നു

12 . തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans: അഗസ്ത്യമല 

13 . ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക്
തിരുവനന്തപുരം ജില്ലയിലെ അഗസ്ത്യകൂടം

14 . ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്ന സ്ഥലം 
Ans: തിരുവനന്തപുരം

15 . കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്പ്പറേഷന്റെ ആസ്ഥാനം തിരുവനന്തപുരം ആണ്.

16 . കേരള പബ്ലിക് സര്വ്വീസ് കമ്മിഷന്റെ ആസ്ഥാനം
Ans: തിരുവനന്തപുരം ജില്ലയിലെ പട്ടം 

17 . തിരുവനന്തപുരം ജില്ലയിലെ വനിതാ ജയില്‍
Ans: നെയ്യാറ്റിന്‍ കര 

18 . കേരള സ്റ്റേറ്റ് ഫിനാന്ഷ്യല് കോര്പ്പറേഷന്റെ ആസ്ഥാനം
Ans: തിരുവനന്തപുരം 

19 . തൊഴില്‍ രഹിതര്‍ കൂടുതല്‍ ഉള്ള ജില്ല
Ans: തിരുവനന്തപുരം

20 . വിക്രം സാരാഭായി സ്പേസ് സെന്‍റര്‍ സ്ഥിതി ചെയ്യുന്നത്
Ans: തുമ്പ

21 . നാഷണല് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍റ് ഹീയറിങ് തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര ആണ്

22 . കേരള സ്റ്റേറ്റ് കരകൗശല വികസന കോര്‍പറേഷന്‍റെ ആസ്ഥാനം
Ans: തിരുവനന്തപുരം

23 . തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്
Ans: കുടപ്പനക്കുന്ന്

24 . കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം 
Ans: തിരുവനന്തപുരം

25 . കേരളത്തിലെ ആദ്യത്തെ മെഡിക്കല് കോളേജ് സ്ഥാപിച്ചത് 
Ans: തിരുവനന്തപുരം

26 . ജനസംഖയുടെ കാര്യത്തില് രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
Ans: തിരുവനന്തപുരം

27 . കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് തിരുവനന്തപുരം ജില്ലയിലെ നെട്ടുകാല്‍ത്തേരി(കാട്ടാക്കട) ആണ്.

28 . ഇന്ത്യയിലെ ആദ്യത്തെ മാജിക്ക് അക്കാദമി സ്ഥിതിചെയ്യുന്നത്
Ans: പൂജപ്പുര

29 . കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തുള്ള ഗ്രാമം
Ans: കളിയിക്കാവിള

30 . കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ആസ്ഥാനം തിരുവനന്തപുരം ആണ്

31 . കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ
Ans: ശ്രീ ചിത്തിര തിരുനാൾ പ്രതിമ (കേരള സർവ്വകലാശാല ആസ്ഥാനം)

32 . തിരുവനന്തപുരം ജില്ലയിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ
Ans: മീൻമുട്ടി, കൊമ്പൈകാണി

33 . തിരുവന്തപുരത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം
Ans: നെയ്യാർ ഡാം

34 . അരിപ്പ പക്ഷി സങ്കേതം, പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
Ans: തിരുവനന്തപുരം

35 . ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക്
Ans: അഗസ്ത്യാർകൂടം (നെടുമങ്ങാട് താലൂക്ക്)

36 . തിരുവനന്തപുരത്ത് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യ UAE കോൺസുലേറ്റ് ഉദ്‌ഘാടനം ചെയ്തത്
Ans: പി സദാശിവം

37 . കേരളത്തിലെ ആദ്യത്തെ പബ്ലിക്ക് ലൈബ്രറി, ഫൈൻ ആർട്സ് കോളേജ് എന്നിവ സ്ഥാപിതമായ ജില്ല
Ans: തിരുവനന്തപുരം

38 . ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്
Ans: പാറോട്ട്കൊണം, തിരുവനന്തപുരം

39 . കേരളത്തിൽ ആദ്യമായി അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം
Ans: തിരുവനന്തപുരം (2002 നവംബർ 14)

40 . കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ ആയ മെരിലാന്‍റ് സ്ഥാപിതമായ ജില്ല
Ans: തിരുവനന്തപുരം

41 . കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി
Ans: ചിത്രലേഖ

42 . പ്രാചീന കേരളത്തിലെ വിദ്യാഭ്യാസ കേന്ദ്രമായ കാന്തള്ളൂർ ശാല സ്ഥിതിചെയ്യുന്ന ജില്ല
Ans: തിരുവനന്തപുരം

43 . സെക്രട്ടറിയേറ്റ് മന്ദിരം ഉത്ഘാടനം ചെയ്ത വർഷം
Ans: 1869 (ആയില്യം തിരുനാൾ)

44 . പ്രതിമകളുടെ നഗരം എന്ന് വിശേഷണം ഉള്ള ജില്ല
Ans: തിരുവനന്തപുരം

45 . കേരളത്തിലാദ്യമായി ആദ്യമായി ഓൺലൈൻ ബില്ലിംഗ് സംവിധാനം നിലവിൽ വന്ന ട്രഷറി
Ans: കാട്ടാക്കട (തിരുവനന്തപുരം)

46 . സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്, ലോകത്ത് സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവം ഏത് ക്ഷേത്രത്തിൽ
Ans: ആറ്റുകാൽ ദേവി ക്ഷേത്രം

47 . അരുവിക്കര ഡാം സ്ഥിതിചെയ്യുന്ന നദി
Ans: കരമനയാർ

48 . കേരളത്തിലെ ആദ്യ DNA ബാർകോഡിങ് കേന്ദ്രം സ്ഥാപിച്ചത്
Ans: പുത്തൻതോപ്പ് (തിരുവനന്തപുരം)

49 . തിരുവിതാംകൂർ സർവ്വകലാശാല, കേരള സർവ്വകലാശാലയായി മാറിയ വർഷം
Ans: 1957 (ആസ്ഥാനം : തിരുവനന്തപുരം)

50 . G-20 ദക്ഷിണേഷ്യൻ മതസൗഹാർദ്ദ സമ്മേളനത്തിന് വേദിയായ നഗരം
Ans: തിരുവനന്തപുരം

51 . പുതിയ സെക്രട്ടറിയേറ്റ് മന്ദിരം ഉദ്‌ഘാടനം ചെയ്തത് Ans:കെ ആർ നാരായണൻ (1998 മെയ് 23) 52 . കേരളത്തിലെ ആദ്യ തുറന്ന വനിതാ ജയിൽ
Ans: പൂജപ്പുര

53 . തിരുവനന്തപുരത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Ans: അഗസ്ത്യമല

54 . കേരളത്തിലെ ആദ്യ സർവ്വകലാശാല
Ans: തിരുവിതാംകൂർ സർവ്വകലാശാല (1937)

55 . കേരളത്തിൻറെ തെക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം
Ans: നെയ്യാർ വന്യജീവി സങ്കേതം (നെയ്യാറ്റിൻകര താലൂക്ക്)

56 . ഇന്ത്യയിലെ ആദ്യ IT പാർക്ക്
Ans: ടെക്‌നോപാർക്ക്, കഴക്കൂട്ടം (1990)

57 . കേരളത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര വിമാനത്താവളം
Ans: തിരുവനന്തപുരം

58 . മരച്ചീനി ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന ജില്ല
Ans: തിരുവനന്തപുരം

59 . കേരളത്തിൽ പബ്ലിക്ക് ട്രാൻസ്‌പോർട്ട് നടപ്പിലാക്കിയ ആദ്യ നഗരം
Ans: തിരുവനന്തപുരം (1938)

60 . കേരളത്തിലെ ഏറ്റവും ഉയരമുള്ള മാർബിൾ മന്ദിരം
Ans: ലോട്ടസ് ടെമ്പിൾ (ശാന്തിഗിരി ആശ്രമം, പോത്തൻകോട്)

61 . സൈനിക് സ്കൂൾ സ്ഥിതിചെയ്യുന്നത്
Ans: കഴക്കൂട്ടം

62 . ജിമ്മി ജോർജ് സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം എന്നിവ സ്ഥിതിചെയ്യുന്നത്
Ans: തിരുവനന്തപുരം

63 . ഗോൾഫ് ക്ലബ് സ്ഥിതിചെയ്യുന്ന ജില്ല
Ans: തിരുവനന്തപുരം

64 . മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.
Ans: പത്മനാഭസ്വാമി ക്ഷേത്രം

65 . അവ്യക്തമായും ചട്ടം ലംഘിച്ചുമുള്ള രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്ന വാഹനങ്ങളെ പിടികൂടാൻ കേരള മോട്ടോർ വാഹന വകുപ്പും എൻഫോഴ്‌സ്‌മെന്റും നടത്തിയ പരിശോധന
Ans: ഓപ്പറേഷൻ നമ്പർ

66 . MC റോഡ് (SH-1), NH-66 എന്നിവ സന്ധിക്കുന്ന സ്ഥലം
Ans: കേശവദാസപുരം

67 . കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിന്റൺ അക്കാദമി സ്ഥാപിതമായ നഗരം
Ans: തിരുവനന്തപുരം

68 . കേരളത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ
Ans: തിരുവനന്തപുരം മാർ ബസേലിയസ് കോളേജിലെ ക്രിസ്തു പ്രതിമ

69 . കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച ജില്ല
Ans: തിരുവനന്തപുരം

70 . മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നത്
Ans: പത്മനാഭസ്വാമി ക്ഷേത്രം

71 . ശുകഹരിണപുരം എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന സ്ഥലം
Ans: കിളിമാനൂർ

72 . പത്മനാഭപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത്
Ans: തക്കല, തമിഴ്‌നാട്

73 . ആദ്യത്തെ ലൈഫ് സയൻസ് പാർക്ക് സ്ഥിതിചെയ്യുന്നത്
Ans: തോന്നയ്ക്കൽ, തിരുവനന്തപുരം (ബയോ 360)

74 . കേരളത്തിലെ ആദ്യ അടിപ്പാത നിർമ്മിതമായത്
Ans: തിരുവനന്തപുരം പാളയം അടിപ്പാത

75 . ജനമൈത്രി സുരക്ഷാ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല
Ans: തിരുവനന്തപുരം

76 . കേരളത്തിലെ ആദ്യ വനിതാ ജയിൽ
Ans: നെയ്യാറ്റിൻകര

77 . കേരളത്തിലെ ആദ്യ അക്വാട്ടിക് സമുച്ചയം
Ans: പിരപ്പൻകോട്, തിരുവനന്തപുരം

78 . കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല \എയ്ഡ്സ് രോഗികൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല
Ans: തിരുവനന്തപുരം

79 . കേരളത്തിൽ ആദ്യമായി ഭിന്നലിംഗക്കാരുടെ ഉടമസ്ഥതയിൽ നിലവിൽ വന്ന ടാക്സി സർവ്വീസ്
Ans: ജി ടാക്സി (ജെൻഡർ ടാക്സി)

80 . ഗുരു ഗോപിനാഥ് നടനഗ്രാമം സ്ഥിതി ചെയ്യുന്നത്
Ans: തിരുവനന്തപുരത്ത്

81 . കേരളത്തിലെ ആദ്യ ഐ ജി ആയിരുന്ന ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി പണികഴിപ്പിച്ച സ്റ്റേഡിയം
Ans: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, തിരുവനന്തപുരം

82 . പാപനാശം(വർക്കല), ശംഖുമുഖം, വിഴിഞ്ഞം, കോവളം, ആഴിമല തുടങ്ങിയ ബീച്ചുകൾ സ്ഥിതിചെയ്യുന്ന ജില്ല
Ans: തിരുവനന്തപുരം

83 . തിരുവനന്തപുരം റേഡിയോ നിലയത്തെ ഓൾ ഇന്ത്യ റേഡിയോ ഏറ്റെടുത്ത വർഷം
Ans: 1950

84 . സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ
Ans: ടി മാധവറാവു

85 . ഗ്രീൻഫീൽഡ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം
Ans: കാര്യവട്ടം, തിരുവനന്തപുരം

86 . തിരുവനന്തപുരത്തിന്റെ പഴയപേരായി കരുതപ്പെടുന്നത്
Ans: സ്യാനന്ദൂരപുരം

87 . കേരളത്തിലെ ഏറ്റവും വലിയ ചിൽഡ്രൻസ് പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം
Ans: ആക്കുളം

88 . കേരളത്തിലെ ആദ്യ റേഡിയോ നിലയമായ തിരുവനന്തപുരം സ്റ്റേഷൻ സ്ഥാപിതമായ വർഷം
Ans: 1943

89 . തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം സ്ഥാപിതമായ വർഷം
Ans: 1982

90 . ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്
Ans: പാലോട്, തിരുവനന്തപുരം

91 . ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന ജില്ല \വിവാഹമോചനം കൂടിയ ജില്ല
Ans: തിരുവനന്തപുരം

92 . സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ
Ans: വേലുത്തമ്പി ദളവ

93 . വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് തറക്കല്ലിട്ടത്
Ans: 2015 ഡിസംബർ 5 (ഉമ്മൻ‌ചാണ്ടി)

94 . കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം
Ans: നെയ്യാർ (മരക്കുന്നം ദ്വീപ്)

95 . കേരളത്തിലെ ആദ്യ തുറന്ന ജയിൽ
Ans: നെട്ടുകാൽത്തേരി, തിരുവനന്തപുരം

96 . കേരളത്തിലെ ആദ്യത്തെ നിർഭയ ഷെൽട്ടർ
Ans: തിരുവനന്തപുരം

97 . കേരളത്തിലെ ആദ്യ ATM തിരുവനന്തപുരത്ത് ആരംഭിച്ച ബാങ്ക്
Ans: ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (1992)

98 . തിരമാലയിൽ നിന്നും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം ആരംഭിച്ച സ്ഥലം
Ans: വിഴിഞ്ഞം

99 . കേരളത്തിൻറെ നെയ്ത്ത് പട്ടണം, തെക്കൻ കേരളത്തിൻറെ മാഞ്ചസ്റ്റർ എന്നൊക്കെ വിളിക്കപ്പെടുന്നത്
Ans: ബാലരാമപുരം, തിരുവനന്തപുരം

100 . ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക്
Ans: കിൻഫ്ര പാർക്ക്, തിരുവനന്തപുരം

101 . കേരളത്തിലെ ആദ്യ സായാഹ്ന കോടതി
Ans: തിരുവനന്തപുരം

102 . കേരളത്തിലെ ആദ്യ കോർപ്പറേഷൻ
Ans: തിരുവനന്തപുരം

103 . കാർബൺ ബഹിർഗമനം കുറക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ ഭാഗമായി LNG ബസുകൾ നിരത്തിലിറക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം
Ans: തിരുവനന്തപുരം

104 . കേരളത്തിലെ ഏറ്റവും വലിയ ജയിൽ
Ans: പൂജപ്പുര സെൻട്രൽ ജയിൽ

105 . കേരളത്തിലെ ആദ്യ മെട്രോ നഗരമായി തിരുവനന്തപുരത്തെ പ്രഖ്യാപിച്ചതെന്ന്
Ans: 2010

106 . കേരളത്തിലെ രണ്ടാമത്തെ വലിയ ശുദ്ധജലക്കായൽ \ കേരളത്തിൻറെ തെക്കേ അറ്റത്തുള്ള ശുദ്ധജലക്കായൽ
Ans: വെള്ളായണി കായൽ

107 . അശ്രദ്ധമായി വണ്ടിയോടിക്കുന്നവരെ പിടികൂടാൻ തിരുവനന്തപുരം സിറ്റി പോലീസ് ആരംഭിച്ച പരിശോധന
Ans: ഓപ്പറേഷൻ സേഫ്റ്റി

108 . തെക്കേ ഇന്ത്യയിലെ ആദ്യ സ്ഥിര ലോക് അദാലത്ത് സ്ഥാപിതമായത്
Ans: തിരുവനന്തപുരം ജില്ലാ കോടതിയിൽ

109 . സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ ശിൽപി
Ans: വില്യം ബാർട്ടൻ

110 . തിരുവനന്തപുരം ജില്ലയിലെ ആദ്യ സമ്പൂർണ്ണ ശൗചാലയ പഞ്ചായത്ത്
Ans: അതിയന്നൂർ

111 . കേരളത്തിലെ ആദ്യ മ്യൂസിയം (നേപ്പിയർ മ്യൂസിയം), മൃഗശാല, എൻജിനീയറിങ് കോളേജ്, മെഡിക്കൽ കോളേജ്, വനിത കോളേജ് എന്നിവ സ്ഥിതി ചെയ്യുന്നത്
Ans: തിരുവനന്തപുരം

112 . ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത്
Ans: ജഗതി

113 . കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ
Ans: തിരുവനന്തപുരം