ഗുരുവുമായി ബന്ധപ്പെട്ട പ്രധാന ചോദ്യോത്തരങ്ങള്‍

1. ശ്രീ നാരായണഗുരു ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച വര്‍ഷം
Ans: 1913

2. സുനിശ്ചിതമായ ഭരണഘടനും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പ് സമ്പ്രദായങ്ങളോടുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്
Ans: എസ്.എന്‍.ഡി.പി

3. ശ്രീ നാരായണഗുരു ജനിച്ചത്
Ans: ചെമ്പഴന്തിയില്‍ (1856 ആഗസ്റ്റ്‌ 20)

4. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധന്‍ എന്ന് വിശേഷിപ്പിച്ച കവി
Ans: ജി. ശങ്കരക്കുറുപ്പ്

5. ശ്രീനാരായണഗുരുവിനെ ഗാന്ധിജി സന്ദര്‍ശിച്ചത്
Ans: 1925 മാര്‍ച്ച്‌ 12

6. ഇപ്പോഴത്തെ എസ്.എന്‍.ഡി.പി യുടെ മുഖപത്രം
Ans: യോഗനാദം

7. ശ്രീ നാരായണഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം
Ans: വെള്ള

8. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വര്‍ഷം
Ans: 1882

9. വിവേകോദയം പത്രത്തിന്‍റെ ആദ്യ പത്രാധിപന്‍
Ans: കുമാരാനാശന്‍

10. ശ്രീനാരായണ ഗുരു ദേവന്‍ ജനിക്കുമ്പോള്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്
Ans: ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

11. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അധ്യക്ഷന്‍
Ans: ശിവദാസ അയ്യര്‍ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)

12. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്
Ans: കുന്നിന്‍ പുറം

13. ആത്മോപദേശ ശതകം രചിക്കപ്പെട്ട വര്‍ഷം
Ans: 1897

14. ‘ഞാനിതാ ഈഴവ ശിവനെ പ്രതിഷ്ഠിക്കുന്നു’ എന്ന് പറഞ്ഞത്
Ans: ശ്രീനാരായണ ഗുരു

15. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്
Ans: കെ.പി. കറുപ്പന്‍

16. അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്.
Ans: അരുവിപ്പുറം ശിവപ്രതിഷ്ഠ

17. ‘ശ്രീനാരായണ ഗുരു’ എന്ന മലയാളം സിനിമ സംവിധാനം ചെയ്തത്
Ans: പി.എ. ബക്കര്‍

18. ശ്രീ നാരായണഗുരു കാഞ്ചിപുരത്ത് നാരായണ സേവആശ്രമം സ്ഥാപിച്ച വര്‍ഷം
Ans: 1916

19. “അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം എന്നത്” ഏത് കൃതിയിലെ വരികളാണ്
Ans: ആത്മോപദേശ ശതകം

20. ‘നാണു ആശാന്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്
Ans: ശ്രീനാരായണഗുരു

21. ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വര്‍ഷം
Ans: 1887

22. ഏതു സമ്മേളനത്തില്‍ വച്ചാണ് ശ്രീനാരായണഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തത്
Ans: ആലുവ സമ്മേളനം

23. അരുവിപ്പുറം ക്ഷേത്രയോഗം രൂപവല്‍ക്കരിച്ച വര്‍ഷം
Ans: 1898

24. S.N.D.P യുടെ ആസ്ഥാനം
Ans: കൊല്ലം

25. ശ്രീനാരായണഗുരു തന്‍റെ ഭാര്യയെക്കുറിച്ചെഴുതിയ കൃതി
Ans: കാളിമാല

26. ടാഗോര്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
Ans: ശിവഗിരി

27. ‘ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വാചകമുള്ള ശ്രീനാരായണ ഗുരുവിന്‍റെ പുസ്തകം
Ans: ജാതിമീമാംസ

28. ശ്രീ നാരായണഗുരു ആലുവയില്‍ സര്‍വ്വമതസമ്മേളനം നടത്തിയ വര്‍ഷം
Ans: 1924

29. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്.
Ans: ശ്രീനാരായണഗുരു

30. ശ്രീ നാരായണഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവല്‍
Ans: ഗുരു

31. ഗുരുദേവനെപ്പറ്റി ‘നാരായണം’ എന്ന നോവല്‍ എഴുതിയത്
Ans: പെരുമ്പടവം ശ്രീധരന്‍

32. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായല്‍
Ans: കന്നേറ്റി കായല്‍ (കരുനാഗപ്പള്ളി)

33. അഷ്ടഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രം
Ans: ശിവഗിരി ശാരദ മഠം

34. എസ്.എന്‍.ഡി.പി യുടെ മുന്‍ഗാമി എന്നറിയപ്പെടുന്നത്
Ans: വാവൂട്ടുയോഗം

35. “മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന്‍ പറഞ്ഞത്
Ans: ശ്രീനാരായണ ഗുരു

36. ശ്രീനാരായണഗുരുവിന്‍റെ ഭവനം
Ans: വയല്‍വാരം വീട്

37. ശ്രീനാരായണഗുരുവിന്‍റെ മാതാപിതാക്കള്‍
Ans: മാടന്‍ ആശാന്‍, കുട്ടിയമ്മ

38. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തില്‍ ദ്വിഭാഷിയായിരുന്ന വ്യക്തി
Ans: കുമാരനാശാന്‍

39. ‘മഹര്‍ഷി ശ്രീനാരായണ ഗുരു’ എന്ന കൃതി രചിച്ചത്
Ans: ടി. ഭാസ്കരന്‍

40. നാണയത്തില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Ans: ശ്രീനാരായണ ഗുരു

41. എസ്.എന്‍.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം
Ans: അരുവിപ്പുറം ക്ഷേത്രയോഗം

42. ആധുനിക കേരളത്തിന്‍റെ നവോത്ഥാന നായകന്‍.
Ans: ശ്രീ നാരായണഗുരു

43. ശ്രീനാരായണഗുരുവിന്‍റെ ആദ്യ രചന
Ans: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്

44. കുചേലവൃത്തം വഞ്ചി പ്പാട്ട് രചിച്ചത്.
Ans: രാമപുരത്ത് വാര്യര്‍

45. ഗുരുവിനോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം
Ans: 1967 ആഗസ്റ്റ് 21

46. ശ്രീ നാരായണഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ്
Ans: കോട്ടയത്ത് വച്ച് നടന്ന എസ്.എന്‍.ഡി.പി യോഗം (1927)

47. ആദ്യ ശ്രീലങ്കന്‍ യാത്രയില്‍ ശ്രീ നാരായണഗുരു ധരിച്ചിരുന്നത്
Ans: കാവി വസ്ത്രം

48. ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ
Ans: പിള്ളത്തടം ഗുഹ

49. S.N.D.P യുടെ മുഖപത്രം
Ans: വിവേകോദയം

50. S.N.D.P യുടെ ആദ്യ ഉപാധ്യക്ഷന്‍
Ans: ഡോ. പല്‍പ്പു

51. ശ്രീനാരായണഗുരുവിന്‍റെ ഭാര്യയുടെ പേര്
Ans: കാളി

52. ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എന്‍.ഡി.പി സ്ഥാപിച്ചത്
Ans: ഡോ.പല്‍പ്പു

53. കുമാരനാശാന്‍ ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ വര്‍ഷം
Ans: 1891

54. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Ans: ശ്രീ നാരായണഗുരു (1965)

55. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷന്‍’ എന്ന സിനിമ സംവിധാനം ചെയ്തത്
Ans: ആര്‍. സുകുമാരന്‍

56. ശ്രീ നാരായണഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദര്‍ശനം
Ans: 1926-ല്‍

57. വിവേകോദയം ആരംഭിച്ച വര്‍ഷം
Ans: 1904

58. ശ്രീനാരായണ ഗുരുവിനെക്കുറിച്ച് ‘ഗുരുദേവ കര്‍ണ്ണാമൃതം’ എന്ന കൃതി രചിച്ചത്
Ans: കിളിമാനൂര്‍ കേശവന്‍

59. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദര്‍ശിച്ച വര്‍ഷം
Ans: 1912 (ബാലരാമപുരത്ത് വച്ച്)

60. S.N.D.P യുടെ ആജീവനാന്ത അധ്യക്ഷന്‍
Ans: ശ്രീ നാരായണഗുരു

61. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകന്‍
Ans: ശ്രീനാരായണ ഗുരു

62. ശ്രീ നാരായണഗുരുവിനെ ഡോ. പല്‍പ്പു സന്ദര്‍ശിച്ച വര്‍ഷം
Ans: 1895 (ബംഗ്ലൂരില്‍ വച്ച്)

63. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വര്‍ഷം
Ans: 1888 (നെയ്യാറില്‍ നിന്നെടുത്ത കല്ല്‌ കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)

64. ശ്രീനാരായണഗുരു സമാധിയായത്
Ans: ശിവഗിരി (1928)

65. അര്‍ധനാരീശ്വര സ്തോത്രം എഴുതിയത്.
Ans: ശ്രീനാരായണ ഗുരു

66. ശ്രീ നാരായണഗുരുവിന്‍റെ ആദ്യ ശ്രീലങ്ക സന്ദര്‍ശനം
Ans: 1919-ല്‍

67. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിക്കുന്ന സയത്ത് ടാഗോറിനോടോപ്പം ഉണ്ടായിരുന്ന വ്യക്തി
Ans: സി.എഫ്. ആന്‍ഡ്രൂസ് (ദീനബന്ധു)

68. ശ്രീ നാരായണഗുരു രമണമഹര്‍ഷിയെ കണ്ടുമുട്ടിയ വര്‍ഷം
Ans: 1916

69. ശ്രീ നാരായണഗുരുവിനെ ടാഗോര്‍ സന്ദര്‍ശിച്ചത്
Ans: 1922 നവംബര്‍ 22

70. ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം (എസ്.എന്‍.ഡി.പി) സ്ഥാപിച്ച വര്‍ഷം
Ans: 1903 മെയ്‌ 15

71. മറ്റൊരു രാജ്യത്തിന്‍റെ (ശ്രീലങ്ക) സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി
Ans: ശ്രീ നാരായണഗുരു (2009)

72. ശ്രീ നാരായണഗുരു സന്ദര്‍ശിച്ച ഏക വിദേശ രാജ്യം
Ans: ശ്രീലങ്ക

73. ഗുരു ശിവഗിരിയില്‍ ശാരദ പ്രതിഷ്ഠ നടത്തിയ വര്‍ഷം
Ans: 1912

74. ഗാന്ധിജി ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം
Ans: ശിവഗിരി

75. ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വര്‍ഷം
Ans: 1914

76. “സംഘടിച്ചു ശക്തരാകുവിന്‍”, വിദ്യ കൊണ്ട് പ്രബുദ്ധരാവുക”, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി”, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്” എന്ന് പ്രസ്താവിച്ചത്
Ans: ശ്രീ നാരായണ ഗുരു

77. ശ്രീനാരായണഗുരുവിന്‍റെ ഗുരുക്കന്മാര്‍
Ans: രാമന്‍പിള്ള ആശാന്‍, തൈക്കാട് അയ്യ

78. ഇന്‍റര്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതിചെയ്യുന്നത്
Ans: നവിമുംബൈ (മഹാരാഷ്‌ട്ര)

79. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമര്‍പ്പിച്ചതാര്‍ക്ക്
Ans: ചട്ടമ്പിസ്വാമികള്‍ക്ക്

80. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബല്‍ സെക്കുലര്‍ & പീസ്‌ അവാര്‍ഡ്‌ ലഭിച്ചത്
Ans: ശശി തരൂര്‍

81. S.N.D.P യുടെ ആദ്യ സെക്രട്ടറി
Ans: കുമാരനാശാന്‍