ആറ്റം (ATOM)

1. ഒരു രാസമൂലകത്തിന്റെ എല്ലാ ഗുണങ്ങളും പ്രകടിപ്പിക്കുന്ന ഏറ്റവും ചെറിയ കണികയാണ് ആറ്റം അഥവാ അണു. പ്രപഞ്ചത്തിലുള്ള എല്ലാ പദാര്‍ഥങ്ങളും വിവിധ തരം അണുക്കളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു.

2. ആറ്റത്തില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ഒന്നുചേര്‍ന്നിരിക്കുന്നു. സാന്ദ്രതയും പിണ്ഡവും ഏറിയ ഈ ഭാഗത്തിനെ അണുകേന്ദ്രം അഥവാ ന്യൂക്ലിയസ് എന്ന് പറയുന്നു.

3. ഏറ്റവും ലഘുവായ ഘടകമുള്ള (simplest atom) മൂലകം : ഹൈഡ്രജന്‍

4. ഏറ്റവും ചെറിയ ആറ്റമുള്ള (smallest atom) മൂലകം : ഹീലിയം

5. ഹൈഡ്രജന്‍ ആറ്റത്തിന്റെ ന്യൂക്ലിയസില്‍ ന്യൂട്രോണ്‍ ഇല്ല.

6. ആറ്റത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് : റൂഥര്‍ ഫോര്‍ഡ്

7. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമാണ് : ന്യൂട്രോണ്‍

8. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജ്ജുള്ള കണമാണ് : പ്രോട്ടോണ്‍

9. ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണമാണ് : ഇലക്‌ട്രോണ്‍. 

10. പിണ്ഡത്തിലും വലിപ്പത്തിലും ന്യൂട്രോണിനെയും പ്രോട്ടോണിനെയും അപേക്ഷിച്ച് ഏറ്റവും ചെറിയ കണമാണ് ഇലക്‌ട്രോണ്‍.

11. ഇലക്‌ട്രോണ്‍ കണ്ടെത്തിയത് ജെ ജെ. തോംസണ്‍ എന്ന ശാസ്ത്രജ്ഞനാണ്. (1897ല്‍).

12. ജെ.ജെ. തോംസണ്‍ മുന്നോട്ടുവച്ച ആറ്റം മാതൃകയെ പുഡിങ് മാതൃക എന്നാണ് അറിയപ്പെടുന്നത്.

13. ന്യൂട്രോൺ കണ്ടെത്തിയ ശാസ്ത്രജ്ഞനാണ് : ജയിംസ് ചാഡ്‌വിക്

14. ഏറ്റവും കൂടുതൽ മാസ്സുള്ള ആറ്റത്തിലെ കണികയാണ് : ന്യൂട്രോൺ

15. പ്രോട്ടോൺ കണ്ടെത്തിയ ശാസ്ത്രജ്ഞൻ : റുഥർ ഫോർഡ്

16. ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണമാണ് അതിന്റെ അറ്റോമിക നമ്പർ.

17. ആറ്റത്തിന്റെ ന്യൂക്ലിയസിലുള്ള കണങ്ങളാണ് പ്രോട്ടോണും ന്യൂട്രോണും.

18. ഒരു മൂലകത്തിന്റെ തന്മാത്രയിൽ ഒരു ആറ്റം മാത്രമുണ്ടെങ്കിൽ അവയെ ഏകാറ്റോമിക തന്മാത്ര എന്നു പറയുന്നു.
ഉദാ: ലോഹങ്ങൾ, ഉൽകൃഷ്ട മൂലകങ്ങൾ. 

19. ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ട് ആറ്റങ്ങൾ ഉണ്ടെങ്കിൽ അവയെ ദ്വയാറ്റോമിക തന്മാത്ര എന്നു പറയുന്നു.

20. ഒരു മൂലകത്തിന്റെ തന്മാത്രയിൽ രണ്ടിൽ കൂടുതൽ ആറ്റങ്ങൾ ഉണ്ടെങ്കിൽ അവയെ ബഹു അറ്റോമിക തന്മാത്ര എന്നു പറയുന്നു.
ഉദാഹരണം : ഫോസ്ഫറസ്, സൾഫർ
(ഒരു ഫോസ്ഫറസ് തന്മാത്രയിൽ 4 ആറ്റങ്ങളും, ഒരു സൾഫർ തന്മാത്രയിൽ 8 ആറ്റങ്ങളുമുണ്ട്.)

21. ഒരു മൂലകത്തിന്റെ ഭൗതികപരമായ ഏറ്റവും ചെറിയ കണിക : തന്മാത്ര

22. തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത് : അവഗാഡ്രോ

23. ആദ്യ അറ്റോമിക സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് : ജോൺ ഡാൾട്ടൻ (1807 -1808)

24. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ മൗലികകണം : ഇലക്‌ട്രോൺ

25. ദ്രവ്യത്തിന്റെ അടിസ്ഥാനപരമായ മൗലിക കണം : ഇലക്‌ട്രോൺ

26. ആറ്റത്തിലെ ചാർജ്ജും, മാസ്സും ഇല്ലാത്ത കണമാണ് : ന്യൂട്രിനോകൾ